ബാലികയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 10 വര്‍ഷം കഠിന തടവ്

മഞ്ചേരി: 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 10 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാര്‍ വിധിച്ചു. വാഴയൂര്‍ കക്കോവ് പരിയാരംതൊടി അച്യുതന്‍കുട്ടി(51)യെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ ഭീഷണിപ്പെടുത്തിയതിന് 506(2) വകുപ്പ് പ്രകാരം മുന്ന് വര്‍ഷം തടവും 5000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മുന്ന് മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴസംഖ്യ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പീഡിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. കുട്ടിയെ സംരക്ഷിക്കേണ്ടയാള്‍ തന്നെ പീഡിപ്പിച്ചതിനാല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്‌സണ്‍ തോമസ് ഹാജരായി.
Next Story

RELATED STORIES

Share it