Flash News

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് : വഖ്ഫ് ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു



തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കുട്ടികളെ താമസിപ്പിക്കുകയോ മതവിദ്യാഭ്യാസം നല്‍കുകയോ ചെയ്യുന്ന വഖ്ഫ് സ്ഥാപനങ്ങള്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമാനുസൃത രജിസ്‌ട്രേഷനു പുറമേ 1995ലെ വഖ്ഫ് ആക്ടിലെ 36ാം വകുപ്പുപ്രകാരം നിര്‍ബന്ധമായും  ബോര്‍ഡ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിരിക്കണം. കൂടാതെ ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെയും കെയര്‍ടേക്കര്‍മാര്‍, മദ്‌റസാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍, ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ എന്നിവയെക്കുറിച്ചി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കണമെന്നും വഖ്ഫ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it