ബാലാവകാശ കമ്മീഷന്‍ നടപടി പുനപ്പരിശോധിക്കണം



തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ടി ബി സുരേഷിനെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ച നടപടി പുനപ്പരിശോധിക്കണമെന്ന് ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാന്‍ ജി വി ഹരി. ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ പ്രവേശിപ്പിച്ച നടപടിയില്‍ അന്നു വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായിരുന്ന സുരേഷ് അലംഭാവം കാട്ടിയതായി പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ നടപടി നേരിടുന്ന വ്യക്തിയെ വീണ്ടും ഉത്തരവാദപ്പെട്ട സ്ഥാനത്തേക്കു നിര്‍ദേശിച്ചതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളാണ്. ഇതു പുനപ്പരിശോധിക്കുന്നതിന് അടിയന്തര നടപടിവേണമെന്നും ഹരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it