ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വയനാട്ടിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറു ശതമാനം വിജയം ഉറപ്പുവരുത്താനായി മൂന്ന് ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ക്രിസ്മസ് പരീക്ഷ വരെ ജയിച്ചെന്നു പറയപ്പെടുന്ന കുട്ടികളെയാണ് പരാജയ ആശങ്കയാല്‍ എസ്എസ്എല്‍സി പരീക്ഷ വിലക്കിയത്. അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ ചെന്ന് രക്ഷാകര്‍ത്താക്കളില്‍ നിന്ന് ചില കടലാസുകളില്‍ ഒപ്പിട്ടുവാങ്ങി പരീക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് വാര്‍ത്ത.
അതേസമയം, സംസ്ഥാനത്തെ എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും പരമോന്നത നീതിപീഠത്തിന്റെ വിധിയും ബാലനീതി നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കുട്ടികളുടെ ഉത്തമതാല്‍പര്യമാണ് ബാലനീതി നിയമത്തിന്റെ കാതലെന്ന് മനസ്സിലാക്കി കല്‍പിച്ച വിധിയില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it