kozhikode local

ബാലസാഹിത്യരചനകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയാവണം

''കോഴിക്കോട്: മുതിര്‍ന്നവരുടെ സാഹിത്യമെഴുതുന്നതിനെക്കാള്‍ ഉത്തരവാദിത്തം ബാലസാഹിത്യമെഴുതുമ്പോള്‍ ഉണ്ടാവണമെന്ന് സാഹിത്യകാരന്‍ യു കെ കുമാരന്‍ . സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് സംഘടിപ്പിച്ച ബാലസാഹിത്യശില്‍പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ ബാലസാഹിത്യം എഴുതല്‍ മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യത്തെക്കാള്‍ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്കു വേണ്ടിയെഴുതല്‍ എളുപ്പമല്ല. കുട്ടികളുടെ മനസ്സ് ഉള്‍ക്കൊള്ളുന്നവര്‍ക്കേ കുട്ടികള്‍ക്കായി എഴുതാന്‍ കഴിയൂ. കുട്ടിക്കാലത്തെ വായന ഏതു പ്രായത്തിലും നിലനില്‍ക്കും. അതിനാല്‍ ബാലസാഹിത്യം എഴുതുന്നത് വലിയൊരു ഉത്തരവാദിത്തമാണ്- അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു, എഡിറ്റോറിയല്‍ അസിസ്റ്റന്റ് ചിഞ്ജു പ്രകാശ് സംസാരിച്ചു. അന്‍പതോളം പേരാണ് ക്യാംപില്‍ പങ്കെടുത്തത്. പ്രീപ്രൈമറി-പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ നിരവധി രചനകള്‍ ക്യാംപില്‍ രൂപപ്പെട്ടു.
Next Story

RELATED STORIES

Share it