Flash News

ബാലവേലയില്‍ ഏര്‍പ്പെട്ട 25 കുട്ടികളെ രക്ഷപ്പെടുത്തി

ബാലവേലയില്‍ ഏര്‍പ്പെട്ട 25 കുട്ടികളെ രക്ഷപ്പെടുത്തി
X
പത്തനംതിട്ട:ന്യൂഡല്‍ഹി, സീലമ്പൂര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍  കേരളത്തിലെ ഡി.സി.പി.ഒ മാരുടെയും റെസ്‌ക്യു ഓഫീസര്‍മാരുടെയും പങ്കാളിത്തത്തോട് കൂടി മൂന്ന് റെസ്‌ക്യു ഓപ്പറേഷന്‍ നടത്തുകയും ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 25 കുട്ടികളെ മോചിപ്പിക്കുകയും ചെയ്യ്തു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല-ബാലഭിക്ഷാടന-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ പരിശീലനത്തിനായി എത്തിചേര്‍ന്ന കൊല്ലം, പത്തനംതിട്ട,  കോട്ടയം ജില്ല കളിലെ ഡി.സി.പി.ഒ മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായി 21 റെസ്‌ക്യൂ ഓഫീസര്‍മാര്‍ റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തു.



ആഭരണ നിര്‍മ്മാണ യൂണിറ്റ്, വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, വെഡിംഗ് കാര്‍ഡ് നിര്‍മ്മാണ യൂണിറ്റ് എന്നിവിടങ്ങളില്‍ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി തുടര്‍ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കും. നിര്‍മ്മാണ യൂണിറ്റുകള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സീല്‍ ചെയ്യുകയും കുട്ടികളെ ബാലവേലക്ക് വിധേയമാക്കിയ തൊഴില്‍ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്യ്തിട്ടുണ്ട്.
ലേബര്‍ ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍ ,ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു.ശരണ ബാല്യം പദ്ധതിയുടെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ അബീന്‍ ഏ.ഒ, കൊല്ലം ഡി.സി.പി.ഒ സിജു ബെന്‍, കോട്ടയം ഡി.സി.പി.ഒ ബിനോയ്.വി.ജെ  എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it