ബാലവിവാഹം സ്വാഭാവികമായി അസാധുവാകില്ല: ഹൈക്കോടതി

മധുര: ബാലവിവാഹം സ്വാഭാവികമായി അസാധുവാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാനുള്ള പ്രായമായാല്‍ കുടുംബ കോടതിയില്‍നിന്നു സ്ത്രീയൊ പുരുഷനൊ വിവാഹമോചനം നേടിയാലേ അതു സാധ്യമാവൂ എന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സി ടി ശെല്‍വം എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബാല്യത്തില്‍ നടന്ന തന്റെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കീഴ്‌കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സ്ത്രീ ബാലികയായിരിക്കെ വിവാഹിതയായതിനാല്‍ പ്രായപൂര്‍ത്തിയായാല്‍ സ്വാഭാവികമായി വിവാഹം റദ്ദാവുമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കീഴ്‌ക്കോടതി ഹരജി സ്വീകരിക്കാതിരുന്നത്.
1995ലെ ഹിന്ദു വിവാഹ നിയമത്തിലെ 11ാം വകുപ്പനുസരിച്ച് ശൈശവ വിവാഹം അസാധുവാകുമെന്ന് പറയുന്നുണ്ട്. എന്നാല്‍, 13ാം വകുപ്പ് പ്രകാരം പുരുഷനോ സ്ത്രീയോ നിയമപ്രകാരം വിവാഹപ്രായമായി രണ്ടു വര്‍ഷത്തിനകം വിവാഹമോചന ഹരജി നല്‍കിയാലേ വിവാഹം അസാധുവാക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it