Flash News

ബാലവിവാഹം; രണ്ട് ആദിവാസികള്‍ക്ക് എതിരേ കേസ്‌



കുമളി: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികളെ വിവാഹംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസമാണ് കുമളി മന്നാക്കുടി ആദിവാസി കോളനിയിലെ താമസക്കാരും സഹോദരിമാരുമായ 16ഉം 17ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഈ കോളനിയില്‍ തന്നെയുള്ള ബന്ധുക്കളായ യുവാക്കള്‍ വിവാഹംകഴിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹംചെയ്തയച്ചുവെന്ന ചൈല്‍ഡ്‌ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് കുമളി പോലിസ് ആദിവാസികളായ രണ്ട് യുവാക്കളുടെ പേരില്‍ കേസെടുത്തത്.
Next Story

RELATED STORIES

Share it