Cricket

ബാറ്റിങ് വെടിക്കെട്ടില്‍ സെവാഗിനെ മറികടന്ന് വാര്‍ണര്‍, ഗവാസ്‌ക്കറുടെ റെക്കോഡിനെ വീഴ്ത്താനായില്ല

ബാറ്റിങ് വെടിക്കെട്ടില്‍ സെവാഗിനെ മറികടന്ന് വാര്‍ണര്‍, ഗവാസ്‌ക്കറുടെ റെക്കോഡിനെ വീഴ്ത്താനായില്ല
X


മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഡേവിഡ് വാര്‍ണക്ക് പുതിയ റെക്കോഡ്. ഏറ്റവും വേഗത്തില്‍ 21 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓപണര്‍ എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 126 ഇന്നിങ്‌സുകളില്‍ നിന്ന് 21 സെഞ്ച്വറി നേടിയ വാര്‍ണര്‍ 130 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച വീരേന്ദര്‍ സെവാഗിനെയാണ് മറികടന്നത്. 97 ഇന്നിങ്‌സുകളില്‍ നിന്ന് 21 സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കറാണ് ഈ നേട്ടത്തിന് പിന്നില്‍.


വാര്‍ണര്‍ കരുത്തില്‍ ഓസീസ് കുതിപ്പ്


മെല്‍ബണ്‍: ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയക്ക് മികച്ച തുടക്കം. ആഷസിലെ അഞ്ച് പരമ്പരയില്‍ കഴിഞ്ഞ മൂന്നും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആസ്‌ത്രേലിയ അഞ്ചും തൂത്തുവാരാന്‍ കച്ച കെട്ടിയാണ് ഇന്നലെ മെല്‍ബണ്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഡേവിഡ് വാര്‍ണറുടെ(103) സെഞ്ച്വറി മികവില്‍ ആസ്‌ത്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തിട്ടുണ്ട. നായകന്‍ സ്റ്റീവ് സ്മിത്തും (65*) ഷോണ്‍ മാര്‍ഷുമാണ് (31*) ക്രീസില്‍. ഇന്നലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്താനായത് 122 റണ്‍സിന്റെ കൂട്ടുകെട്ട്. ബാന്‍ക്രോഫ്റ്റായിരുന്നു (26) ഇതില്‍ ആദ്യം പവലിയനിലേക്ക് മടങ്ങിയത്. ക്രിസ് വോക്‌സ് എറിഞ്ഞ 35ാം ഓവറില്‍ ബാന്‍ക്രോഫ്റ്റ് എല്‍ ബിയില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് ഉസ്മാന്‍ കവാജയെ കൂട്ടുപിടിച്ച് വാര്‍ണര്‍ മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും സകോര്‍ബോര്‍ഡില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സെഞ്ച്വറി തികച്ച വാര്‍ണറിന്റെ വിക്കറ്റും വീണു. ആന്‍ഡേഴ്‌സന്‍ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോവിന്റെ കൈകളിലെത്തിച്ചായിരുന്നു വാര്‍ണറിന്റെ മടക്കം. 151 പന്തില്‍ 13 ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. പിന്നീട് വന്ന ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനോടൊപ്പം കവാജ ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 160 ല്‍ നില്‍ക്കേ ആസ്‌ത്രേലിയയ്ക്ക് 17 റണ്‍സെടുത്ത കവാജയെയും നഷ്ടമായി. പക്ഷേ, പിന്നീട് സ്മിത്തിന് കൂട്ടിനായെത്തിയ ഷോണ്‍ മാര്‍ഷ് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കുന്ന കാഴ്ചയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു കൂട്ടരും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് അപരാജിത കൂട്ടുകെട്ട് നടത്തിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ 200 തെളിഞ്ഞു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സും ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Next Story

RELATED STORIES

Share it