ബാറുടമകളുടെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നിയമ വിരുദ്ധമോ യുക്തിരഹിതമോ ആണെന്നു തോന്നുന്നില്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന സദുദ്ദേശ്യം മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
ജെ എസ് ഖെഹറും ശിവകീര്‍ത്തി സിങും അടങ്ങിയ രണ്ടംഗ സപ്രിംകോടതി ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ ചേംബറില്‍ ചൊവ്വാഴ്ചയാണ് ഹരജിയില്‍ വാദംകേട്ടത്. നേരത്തെ ബാര്‍ കേസ് പരിഗണിച്ച ബെഞ്ചിലെ വിക്രംസിത് ജെന്‍ വിരമിച്ച ഒഴിവിലാണ് ഖെഹാറിന്റെ ബെഞ്ചില്‍ കേസ് എത്തിയത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുകയും ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കിയത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദ പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ മദ്യവില്‍പന ഉള്‍പ്പെടില്ലെന്നു സുപ്രിംകോടതി പറഞ്ഞു. ഡിസംബര്‍ 29നാണ് മദ്യനയംസുപ്രിംകോടതി ബെഞ്ച് ശരിവച്ചത്.
Next Story

RELATED STORIES

Share it