kozhikode local

ബാറുടമകളുടെ ഭൂമി കൈയേറ്റം; പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ പങ്ക് അന്വേഷിക്കണമെന്ന്

താമരശ്ശേരി: ചുങ്കത്തെ ബാറുടമകള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം നടത്തിയതില്‍ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ പങ്ക് അന്യേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
സര്‍ക്കാരിന്റെ അഞ്ച് സെന്റോളം ഭൂമി സ്വകാര്യവ്യക്തികള്‍ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ സ്വന്തമാക്കിയെന്നാണ് ആരോപണം. അടുത്ത മാസം തുടങ്ങുന്ന മുന്‍സിഫ് കോടതി കെട്ടിടത്തിന്റെ ചുറ്റുമതിലും ഇപ്പോള്‍ ബാര്‍ ഉടമകളുടെ അധീനതയിലാണ് ഉള്ളത്. സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ വെള്ളപൂശി ചുറ്റുമതിലാക്കി മാറ്റുകയായിരുന്നു. ഇതിനെതിരേ മുമ്പ് തന്നെ പൊതുപ്രവര്‍ത്തകര്‍ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഈ പരാതി പ്രസിഡന്റടക്കമുള്ളവര്‍ അവഗണിക്കുകയും ബാര്‍ ഉടമക്കനുകൂലമായി സംസാരിക്കുകയും ചെയ്തതായും അന്ന് പരാതി നല്‍കിയവര്‍ പറയുന്നു.
പരാതിയില്‍ നടപടിയില്ലാത്തതിനാല്‍ താമരശ്ശേരിയിലെ പൊതു പ്രവര്‍ത്തകന്‍ മജീദ് വിജിലന്‍സിനു പരാതിനല്‍കിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് വിജിലിന്‍സ് ആന്റി കറപ്ഷന്‍സ് ബ്യൂറോ ഡിവൈഎസ്പി അജയിന്റെ നേതൃത്വത്തിലുള്ള സംഘം ചുങ്കത്തെ ബാര്‍ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കെടവൂര്‍ വില്ലേജ് ഓഫിസിലും അന്വേഷണം നടത്തി.
ബാര്‍ ഹോട്ടല്‍ ഉടമകളോട് സ്ഥത്തിന്റെ രേഖകളും മറ്റും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it