Flash News

ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പ് നല്‍കിയതായി ബിജു രമേശ്; വിജിലന്‍സിന് നല്‍കിയ ശബ്ദ രേഖ പുറത്ത്

ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പ് നല്‍കിയതായി ബിജു രമേശ്; വിജിലന്‍സിന് നല്‍കിയ ശബ്ദ രേഖ പുറത്ത്
X
biju

[related]

തിരുവനന്തപുരം:സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയെന്ന് ബിജു രമേശ്. കോടതി വിജിലന്‍സിന് കൈമാറിയ ശബ്ദരേഖയിലാണ് ബിജു രമേശ് ഇക്കാര്യം പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണ് വാക്കു തന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍ കൂടി ഇതിന് ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാമെന്ന് ബിജു രമേശ് പറയുന്നതായും ശബ്ദരേഖയിലുണ്ട്. വിവാദത്തിലേക്ക് നാലു മന്ത്രിമാരുടെ പേരുകള്‍ കൂടി പറയാം എസ്പി ആര്‍ സുകേശന്‍ പറഞ്ഞതായി ബിജു രമേശ് പറയുന്നുണ്ട്.

അതിനിടെ ബാര്‍ കോഴയില്‍ മന്ത്രി ബാബുവിന്റെ പേര് ഉള്‍പ്പെടുത്താന്‍ പറഞ്ഞത് ഒരു മന്ത്രിയാണെന്നും കൂടുതല്‍ ഭീഷണിപ്പെടുത്തിയാല്‍  അത് പുറത്ത് വിടുമെന്നും ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു.
അതിനിടെ ബിജുരമേശിന്റെതെന്നു പറയുന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്സ് ബന്ധമുള്ള ഏഡിജിപിയാണെന്ന് കോടിയേരി പറഞ്ഞു. ബാര്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശബ്ദരേഖ. അത് എഡിറ്റ് ചെയ്തിട്ടുണ്ട്.ശബ്ദരേഖയുള്ള സിഡിയില്‍ തന്നെയാണ് മന്ത്രിമാര്‍ കോഴ വാങ്ങിയ കാര്യം വ്യക്തമാക്കുന്നത് . എന്നാല്‍ അത് ഇതില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it