ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ ചെറുത്തുതോല്‍പിക്കും: മദ്യവിരുദ്ധ ഏകോപനസമിതി

കൊച്ചി: അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചാല്‍ ആ നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പിക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി. മദ്യനിരോധനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രക്ഷോഭത്തിന് കേരളം സാ ക്ഷ്യംവഹിക്കും. മദ്യവര്‍ജനം എന്ന ബോധവല്‍ക്കരണനയം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനാവില്ല.
മദ്യനിയന്ത്രണവും നിരോധനവും ഒരുമിച്ചുപോവണം. അടച്ചുപൂട്ടിയ ബാറുകള്‍ ഇനി തുറക്കരുതെ ന്നും മദ്യപാന നഴ്‌സറികളായ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടണമെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും 10 ശതമാനം വീതം അടച്ചുപൂട്ടണമെന്നും കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ പോരാട്ടങ്ങള്‍ക്കുവേണ്ടി മദ്യവിരുദ്ധ സംഘടനകള്‍ സമരസജ്ജരാവണമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. മദ്യവര്‍ജനം എന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സൂത്രപ്പണിയാണ്. മദ്യനിരോധനം എന്ന നിലപാടില്‍നി ന്നു പിറകോട്ടില്ലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന നേതൃസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ജനറല്‍ ഖജാഞ്ചി ഫ്രാന്‍സിസ് പെരുമന, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി എച്ച് ഷാജഹാന്‍, കുരുവിള മാത്യൂസ്, ഇ പി വര്‍ഗീസ്, മോയിന്‍ഖാന്‍ സംസാരിച്ചു. ഇരുപതില്‍പ്പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

[related]
Next Story

RELATED STORIES

Share it