ബാറിലെ തര്‍ക്കം: യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR23 Nov 2015 4:16 AM GMT
Sumeera SMR23 Nov 2015 4:16 AM GMT
പെരിന്തല്‍മണ്ണ: എക്സൈസ് പരിശോധനയെ തുടര്‍ന്ന് ബാറിലുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഏറാന്തോട് പുളിമാള പ്രജി(31)യെയാണ് പെരിന്തല്‍മണ്ണ സിഐ കെ എം ബിജു അറസ്റ്റ് ചെയ്തത്. സപ്തംബര്‍ ആറിന് രാത്രി അങ്ങാടിപ്പുറം ചെങ്ങറ ബാറിനു പുറത്തുവച്ചാണ് ഏഴുപേര്‍ക്ക് കുത്തേറ്റത്. അങ്ങാടിപ്പുറം ലക്ഷംവീട് കോളനിയില്‍ മദ്യവില്പന നടക്കുന്നുണ്ടെന്ന പരാതിയില്‍ എക്സൈസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയെച്ചൊല്ലി കോളനിയിലെ സന്തോഷും നാല് കള്ളുഷാപ്പുകളുള്ള ബിജിത്തും തമ്മില്‍ ചെങ്ങറ ബാറില്‍വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ബാറിന്റെ പുറത്ത് ഇരുവിഭാഗം ആളുകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിനെ ഇരുവരും തമ്മില്‍ വാഗ്വാദത്തിലും കൈയ്യാങ്കളിയിലുമെത്തി.
ഇതിനിടെ ബിജിത്തിന്റെ സഹോദരനായ പ്രതി പ്രജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്ക്ക്പരിക്കേറ്റിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇതിനിടെ ബിജിത്തിന്റെ സഹോദരനായ പ്രതി പ്രജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്ക്ക്പരിക്കേറ്റിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
കല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMT