ബാര്‍: മാണിയുടെ ആരോപണങ്ങള്‍ക്ക് പി പി തങ്കച്ചന്റെ മറുപടി

കൊച്ചി: ബാര്‍കോഴ കേസില്‍ ഗൂഢാലോചനയുണ്ടെന്ന കെ എം മാണിയുടെ ആരോപണങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മറുപടി. കോടതി പരാമര്‍ശമുണ്ടെങ്കില്‍ മന്ത്രി കെ ബാബു രാജി വയ്ക്കുമെന്ന് പി പി തങ്കച്ചന്‍ വ്യക്തമാക്കി. സോളാര്‍ കേസില്‍ പ്രതിപക്ഷമാണോ ഗൂഢാലോചന നടത്തിയതെന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ല. മുഖ്യമന്ത്രിയെ മാറ്റാന്‍ തല്‍ക്കാലം ആലോചനയില്ലെന്നും പി പി തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ബാബുവിനോട് അസൂയ ഇല്ല. തുടരന്വേഷണം എത്രയും പെട്ടെന്ന് തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it