Flash News

ബാര്‍ കോഴ; മന്ത്രി ബാബു രാജിവച്ചു; പിന്നില്‍ സിപിഎം ഗുഢാലോചന: ബാബു

ബാര്‍ കോഴ; മന്ത്രി ബാബു രാജിവച്ചു; പിന്നില്‍ സിപിഎം  ഗുഢാലോചന: ബാബു
X
babu

തിരുവനന്തപുരം:എക്‌സൈസ്-ഫിഷറീസ് മന്ത്രി കെ ബാബു രാജിവച്ചു. ബാര്‍ കോഴയില്‍ മന്ത്രി ബാബുവിനെതിരേ കേസ്സെടുക്കണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് രാജി.രാജി വ്യക്തിപരമെന്ന്് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ നിമിഷം വരെ താന്‍ പ്രതിയല്ല. ഈ നിമിഷം വരെ വിജിലന്‍സിന്റെ കൈയില്‍ തനിക്കെതിരേ തെളിവില്ല.കോടതിയുടെ മുന്നില്‍ ടെലിവിഷന്‍ ഇന്റര്‍വ്യുവിന്റെ പകര്‍പ്പ് മാത്രമാണുള്ളത്. കോടതി ഉത്തരവിനെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോപണത്തിന് പിന്നില്‍ സിപിഎം ഗുഢാലോചനയാണ്. ഗുഡാലോചന നടന്നത് വി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ വച്ചാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലുണ്ടായിരുന്നു. ബാര്‍ ഉടമകളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഗുഢാലോചന നടന്നത്.സര്‍ക്കാരിനെ താഴേയിറക്കാനായിരുന്നു ഗുഢാലോചന. മൊബൈല്‍ ടവറുകള്‍ പരിശോധിക്കണമെന്നും ബാബു പറഞ്ഞു.

രാവിലെ കോടതി വിധിയെ തുടര്‍ന്ന് ബാബു   മുഖ്യമന്ത്രിയെ  രാജി തീരുമാനം അറിയിച്ചിരുന്നു. വിധി അതീവ ഗൗരവമുള്ളതാണെന്ന് വി എം സുധീരന്‍ പറഞ്ഞു. ലീഗും വിധി ഗൗരവമേറിയതാണെന്ന് അറിയിച്ചു. ബാബു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചു.അതിനിടെ മുഖ്യമന്ത്രിയും ബാബുവിന്റെ രാജിക്ക് അനുമതി നല്‍കി. ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ബാബു. മന്ത്രി മാണി രണ്ട് മാസം മുമ്പ് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.
എന്നാല്‍ മന്ത്രി ബാബുവിന്റെ ആരോപണം തെറ്റാണെന്ന് വി ശിവന്‍കുട്ടി എംഎല്‍എയും ബിജു രമേശും പറഞ്ഞു.
Next Story

RELATED STORIES

Share it