Flash News

ബാര്‍ കോഴ; മന്ത്രി ബാബുവിനെതിരേ അന്വേഷണം നടത്തണം: കോടതി

ബാര്‍ കോഴ; മന്ത്രി  ബാബുവിനെതിരേ അന്വേഷണം നടത്തണം: കോടതി
X
babu

തൃശ്ശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി ബാബുവിനെതിരേയും ബിജു രമേശിനെതിരേയും അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അന്വേഷണം കോടതിയുട മേല്‍നോട്ടത്തിലാവണം. കോടതിയെ മണ്ടനാക്കരുതെന്നും കോടതി പറഞ്ഞു. വിജിലന്‍സിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനവുമുണ്ടായി.
വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥയും ഇല്ല.ലോകയുക്തയുണ്ടെന്ന് കരുതി കോടതി അടച്ചുപൂട്ടണോ. കോടതിയില്‍ വന്ന് ഞഞ്ഞാപിഞ്ഞാ പറഞ്ഞ് പോകരുതെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു.
Next Story

RELATED STORIES

Share it