Flash News

ബാര്‍ കോഴ കേസ്: അടുത്ത രാജി മുഖ്യമന്ത്രിയുടേത്, പിണറായി വിജയന്‍

ബാര്‍ കോഴ കേസ്: അടുത്ത രാജി മുഖ്യമന്ത്രിയുടേത്, പിണറായി വിജയന്‍
X
PINARAYI_VIJAYAN_

പെരിന്തല്‍മണ്ണ: ബാര്‍ കോഴ കേസില്‍ അടുത്ത രാജി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെതെന്ന് സി.പി.എം  പി.ബി. അംഗം പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ നവകേരള മാര്‍ച്ചിന്റെ വിശദീകരണത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ബാര്‍ കോഴ കേസില്‍ മാണിക്ക് നല്‍കാത്ത പരിഗണന മന്ത്രി ബാബുവിന് നല്‍കുന്നത് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നതാണ്.മാണിയുടെ കാര്യത്തില്‍ അപ്പീല്‍ പോകാത്ത സര്‍ക്കാര്‍ ബാബുവിന്റെ കാര്യത്തില്‍ അപ്പീല്‍ പോയത് മുഖ്യമന്ത്രിയുടെ പങ്കിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് പിണറായി ആരോപിച്ചു.

കേസില്‍ ആരോപണ വിദേയരായ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി രമേശ് ചെന്നിത്തല, ശിവകുമാര്‍ എന്നിവരും രാജിവയ്ക്കണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മൊഴി കേരളത്തിന് അപമാനമായി. കമ്മീഷന് മുന്‍പില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണങ്ങള്‍ അവിശ്വസനീയമാനെന്നും പിണറായി പറഞ്ഞു. ഗൈന്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ ആശങ്ക അകറ്റി നടപ്പിലാക്കാണം എന്നാണു സി.പി.എം. നിലപാടെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എന്‍.എച്ച് വികസനത്തില്‍ നാല്പത്തഞ്ചു മീറ്റര്‍ എന്നത് നടപ്പാക്കാന്‍ ഗവണ്‍മെന്റ്  നടപടി സ്വീകരിക്കാണം. ദേശീയപാതയിലെ സ്ഥലമെടുപ്പും ഗ്യാസ് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കലും പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തി യാഥാര്‍ത്യമാക്കണമെന്നാണ് പാര്‍ടിയുടെ നിലപാടെന്നും പിണറായി പറഞ്ഞു.
പാലൊളി മുഹമ്മദ് കുട്ടി, ശ്രീ രാമകൃഷണന്‍ എം.എല്‍.എ. പി.കെ. ബിജു.എം.പി. പി.പി. വാസുദേവന്‍, ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it