Flash News

ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോയെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോയെന്ന് ഹൈക്കോടതി
X
kerala-high-court

കൊച്ചി : ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന്  ഹൈക്കോടതി. കെ.എം മാണി കുറ്റക്കാരനല്ലെന്ന്  മുഖ്യമന്ത്രി പോലും പറയുന്ന നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്ന് സംശയവും കോടതി പ്രകടിപ്പിച്ചു.

ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് സിബിഐയെക്കൊണ്ട് അന്വേഷണം നടത്തിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി എജി കോടതിയെ അറിയിച്ചു. കേസ് ഇന്നുച്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ മാണിയുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ പ്രശ്‌നമാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്.
Next Story

RELATED STORIES

Share it