ബാര്‍ കോഴക്കേസ്: നാള്‍വഴികളിലൂടെ

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചു കൊണ്ടുള്ള വിധി കോടതിയില്‍ നിന്നു വന്നതോടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. പൂട്ടിയ ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ഉന്നയിച്ചതു മുതല്‍ കേരള രാഷ്ട്രീയം തന്നെ ബാര്‍ കോഴയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോയത്. ഒരു വര്‍ഷത്തോളമായി കേരളം ചര്‍ച്ച ചെയ്ത ബാര്‍ കോഴക്കേസിന്റെ നാള്‍വഴികളിലൂടെ
2014 ഒക്‌ടോബര്‍ 30: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.
നവംബര്‍ 1: പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ എം മാണി ഒരുകോടി വാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

നവംബര്‍ 2: വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സിന്റെ ത്വരിത അന്വേഷണത്തിന് തീരുമാനം.
നവംബര്‍ 4: വിജിലന്‍സ് അന്വേഷണം തുടങ്ങി.

നവംബര്‍ 11: ബാര്‍ കോഴ കേസില്‍ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി.
നവംബര്‍ 19: കോഴയ്ക്ക് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നവംബര്‍ 25: പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിന് മാണിയുടെ മൊഴി.

ഡിസംബര്‍ 3: കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.

ഡിസംബര്‍ 9: അന്വേഷണ റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

ഡിസംബര്‍ 10: മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
2015 ജനവരി 1: പൂട്ടിയ ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിച്ചു തുടങ്ങി.
ഫെബ്രുവരി 2: ബാര്‍ കോഴ കേസ് തുടരാമെന്ന് ലോകായുക്ത.
ഫെബ്രുവരി 6: പോലിസ് സംരക്ഷണം തേടി ബിജു കോടതിയില്‍.

ഏപ്രില്‍ 18: മാണിക്കെതിരേ ബാലകൃഷ്ണപിള്ള വിജിലന്‍സില്‍ പരാതി നല്‍കി.

മെയ് 5: ബാറുടമകളുടെ രണ്ടാംഘട്ട മൊഴിയെടുക്കുന്നു.

മെയ് 7: വിജിലന്‍സ് സംഘം ധനമന്ത്രി കെ എം മാണിയെ ചോദ്യം ചെയ്തു.

മെയ് 8: ബാര്‍ കോഴക്കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റുന്നു.

മെയ് 18: ഏക ദൃക്‌സാക്ഷിയായ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കി

മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയില്‍ തെളിഞ്ഞതായ വാര്‍ത്ത പുറത്ത്.

മെയ് 26: മൊഴി ചോര്‍ന്ന വാര്‍ത്ത അന്വേഷിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു.

ജൂണ്‍ 3: മാണിക്കെതിരേ ശക്തമായ തെളിവുണ്ടെന്നും കുറ്റപത്രം നല്‍കാമെന്നും സുകേശന്റെ റിപോര്‍ട്ട്.

ജൂണ്‍ 4: മന്ത്രി മാണിക്കെതിരേ തെളിവില്ലെന്ന് നിയമോപദേശം.

ജൂലൈ 7: കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കി

ജൂണ്‍ 8: തെളിവുകളില്‍ വൈരുധ്യം. ബിജുവിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു.

ജൂണ്‍ 12: മാണിക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ് എഡിജിപി.

ജൂണ്‍ 20: അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.

ജൂണ്‍ 27: അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ നിയമോപദേശം നല്‍കി

ജൂണ്‍ 29: അന്വേഷണ സംഘം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ആഗസ്ത് 17: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്പി ആര്‍ സുകേശന്റെ റിപോര്‍ട്ട്

ഒക്‌ടോബര്‍ 2: എസ്പി ആര്‍ സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍

ഒക്‌ടോബര്‍ 29: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്‌
Next Story

RELATED STORIES

Share it