ബാര്‍ കോഴക്കേസ് നാള്‍വഴി

2014 ഒക്‌ടോബര്‍ 31: ബാറുടമകളില്‍നിന്ന് കെ എം മാണി ഒരു കോടി വാങ്ങിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
2014 നവംബര്‍ ഒന്ന്: അന്വേഷണം വിജിലന്‍സിനു വിടുമെന്ന് ആഭ്യന്തരമന്ത്രി.
2014 നവംബര്‍ രണ്ട്: കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് നിയമോപദേശം തേടാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനം.
2014 നവംബര്‍ അഞ്ച്: കൊച്ചിയില്‍ ബാറുടമകളുടെ യോഗം. 20 കോടി നല്‍കിയെന്നു വെളിപ്പെടുത്തല്‍.
2014 നവംബര്‍ ആറ്: ആരോപണം നിഷേധിച്ച് ബാറുടമകള്‍. പണം നല്‍കിയത് ബാറുകള്‍ പൂട്ടുന്നതിനു മുമ്പെന്നു ബിജു.
2014 നവംബര്‍ ഏഴ്:
വിജിലന്‍സ് സംഘത്തിനു മുന്നില്‍ ബിജു മൊഴിനല്‍കി.
2014 നവംബര്‍ ഒമ്പത്: ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി, മാനേജര്‍ ശ്യാം മോഹന്‍ എന്നിവരുടെ മൊഴിയെടുത്തു.
2014 നവംബര്‍ 10: അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
2014 നവംബര്‍ 11: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജുവിനെതിരേ മാണിയുടെ വക്കീല്‍ നോട്ടീസ്.
2014 നവംബര്‍ 22: മാണിക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ.
2014 നവംബര്‍ 30: കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മാണി രാജിവയ്ക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍.
2014 ഡിസംബര്‍ ഒന്ന്: കോഴക്കേസില്‍ നിയമസഭ സ്തംഭിച്ചു. വി ശിവന്‍കുട്ടി എംഎല്‍എയെ സഭ പിരിയുംവരെ സസ്‌പെന്‍ഡ് ചെയ്തു.
2014 ഡിസംബര്‍ രണ്ട്: വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി.
2014 ഡിസംബര്‍ 10: മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. എസ്പി ആര്‍ സുകേശന് അന്വേഷണച്ചുമതല.
2015 ജനുവരി 20: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ഭാരവാഹി അനിമോന്‍ കോഴ ഇടപാടു സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത്.
2015 ജനുവരി 25: ബിജുവുമായുള്ള പി സി ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും ഫോണ്‍ സംഭാഷണം പുറത്ത്.
2015 ജനുവരി 28: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍കൂടി കോഴ വാങ്ങിയെന്ന് ബിജുവിന്റെ വെളിപ്പെടുത്തല്‍.
2015 ജനുവരി 30:
കേന്ദ്ര ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ബിജുവിന്റെ മൊഴിയെടുത്തു.
2015 മാര്‍ച്ച് 30: ബിജുവിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കെ ബാബുവിന് 10 കോടി കോഴ നല്‍കിയെന്നു വെളിപ്പെടുത്തല്‍. വി എസ് ശിവകുമാറിനെതിരേ തെളിവുണ്ടെന്നും പരാമര്‍ശം.
2015 ഏപ്രില്‍ 22: ബിജുവിന്റെ രഹസ്യമൊഴി പുറത്ത്.
2015 ഏപ്രില്‍ 28: ബാബുവിനെതിരേ പ്രത്യേക കേസ് വേണ്ട, അന്വേഷണമാവാമെന്നു നിയമോപദേശം.
2015 ഏപ്രില്‍ 29: ബാബുവിനെതിരേ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം.
2015 മെയ് 26: ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലത്തിന്റെ പകര്‍പ്പു പുറത്ത്.
2015 മെയ് 27: അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാവിവര റിപോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി.
2015 മെയ് 29: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് എസ്പി കോടതിയില്‍.
2015 ജൂണ്‍ ആറ്: കെ ബാബുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കെ എം മാണിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്നു നിയമോപദേശം. എസ്പി അന്തിമ റിപോര്‍ട്ട് എഡിജിപിക്കു കൈമാറി.
2015 ജൂണ്‍ 27: വിജിലന്‍സ് ഡയറക്ടര്‍ വസ്തുതാവിവര റിപോര്‍ട്ട് എസ്പിക്കു കൈമാറുന്നു.
2015 ജൂലൈ ഏഴ്: എസ്പി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നു.
2015 ജൂലൈ ഒമ്പത്: കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം.
2015 ജൂലൈ 10: ബാബുവിനെതിരേ തെളിവില്ലെന്ന് വിജിലന്‍സ്.
2015 ജൂലൈ 11: റിപോര്‍ട്ട് ഡയറക്ടര്‍ അംഗീകരിച്ചു. തുടര്‍നടപടികള്‍ റദ്ദാക്കി. ബിജു രമേശിനെതിരേ കെ ബാബുവിന്റെ മാനനഷ്ടക്കേസ്.
2015 ഒക്‌ടോബര്‍ 29: തുടന്വേഷണത്തിന് ഉത്തരവ്.
2015 നവംബര്‍ ആറ്: കോടതി ഉത്തരവിനെതിരേ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷവിമര്‍ശനം.
2015 നവംബര്‍ ഒമ്പത്: മാണിക്കെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി തുടരന്വേഷണത്തിന് അനുമതി, വിജിലന്‍സ് ഡയറക്ടര്‍ക്കും വിമര്‍ശനം.
2015 നവംബര്‍ 10: മാണിയുടെ രാജി.
2015 ഡിസംബര്‍ ഒമ്പത്: കെ ബാബുവിനും ബിജുവിനുമെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി.
2016 ജനുവരി ഏഴ്: ബാബുവിനെതിരേ എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി.
2016 ജനുവരി 18: വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം.
2016 ജനുവരി 23: ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. കെ ബാബുവിന്റെ രാജി പ്രഖ്യാപനം.
Next Story

RELATED STORIES

Share it