ernakulam local

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട്

പറവൂര്‍: പറവൂര്‍ ജില്ലാ കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഭരണ സമിതി തിരഞ്ഞെട്ടപ്പിലാണ് അഭിഭാഷകരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന ബിജെപിയുടെ അഭിഭാഷക പരിഷത്തുമായി സഹകരിച്ച് മത്സരത്തിനൊരുങ്ങുന്നത്.
ഈ മാസം 28 നാണ് തിരഞ്ഞെടുപ്പ്. അഡ്വ. റാഫേല്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഇടതു സംഘടനാ പ്രതിനിധികള്‍ ഭരിക്കുന്ന അസോസിയേഷനില്‍ 397 അംഗങ്ങളാണുള്ളത്. 11 അംഗങ്ങളെയാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്.
വര്‍ഷാവര്‍ഷം നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പുകളില്‍ ഇടതു വലതു അനുഭാവികള്‍ പ്രസിഡന്റായി വന്നിട്ടുണ്ട്. ഏതാനും തവണ മത്സരമൊഴിവാക്കി ഇരുകൂട്ടരും സമവായത്തിലൂടെയും അസോസിയേഷന്‍ നിയന്ത്രിച്ചു.
എന്നാല്‍ കഴിഞ്ഞ തവണ കോടതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ ഉണ്ടായ അഭിപ്ര്യാായ വ്യത്യാസം  സമവായ ചര്‍ച്ച പൊളിച്ചതിനെ തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇടതു പാനലില്‍ നിന്ന് 9 പേരും കോണ്‍ഗ്രസ് പാനലില്‍ നിന്ന് രണ്ടുപേരും വിജയിച്ചു. മൂന്നംഗ പാനലുമായി രംഗത്തു വന്ന ബിജെപിക്ക് പച്ച തൊടാനായില്ല.
ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു കൗണ്‍സിലര്‍ സ്ഥാനവും ഓഫര്‍ നല്‍കി ബിജെപിയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കെ പിസി സെക്രട്ടറിയുമായ നേതാവിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം കോണ്‍ഗ്രസ് അംഗങ്ങളിലും മറ്റ് യു ഡിഎഫ് അംഗങ്ങളിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it