kannur local

ബാര്‍ബര്‍ ഷോപ്പ് ഉടമയ്‌ക്കെതിരായ വധശ്രമം; മൂന്നുപേര്‍ റിമാന്‍ഡില്‍

പരിയാരം: മുടിമുറിക്കാനും ഷേവിങിനും കൂടുതല്‍ തുക വാങ്ങാന്‍ കൂട്ടാക്കാത്തതിന്റെ വൈരാഗ്യത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. പെരളത്തെ ബാര്‍ബര്‍ ഷോപ്പുടമ നെല്ലിവളപ്പില്‍ എന്‍ വി വിനോദ് (40), ബന്ധുവായ അജാനൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍കുമാര്‍ (32), അജാനൂരിലെ എം അനില്‍കുമാര്‍ (38) എന്നിവരെയാണ് പരിയാരം എസ്‌ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമയുമായ ഗണപതിച്ചാല്‍ കൃഷ്ണനെ (60) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു സംഭവം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it