Flash News

ബാര്‍കോഴ കേസ് അട്ടിമറി : അടുത്തമാസം 26ലേക്കു മാറ്റി



തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി ബാര്‍കോഴ കേസ് അട്ടിമറിച്ചെന്ന ഹരജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസം 26ലേക്കു മാറ്റി. ബാര്‍കോഴ അഴിമതിയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ അതിന്റെ അന്വേഷണ റിപോര്‍ട്ട് കണ്ടതിനു ശേഷമേ ഹരജിയില്‍ വിധിപറയാന്‍ കഴിയൂവെന്ന് ജഡ്ജി അജിത്കുമാര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശനില്‍ സമ്മര്‍ദം ചെലുത്തി ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.
Next Story

RELATED STORIES

Share it