kannur local

ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു

ഇരിട്ടി: ഉത്തരമലബാറിലെ ആദ്യത്തെ വൈദ്യുത പദ്ധതിയായ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. പാലത്തിന്‍കടവ് സെന്റ് ജോസഫ് പളളി അങ്കണത്തില്‍ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു ചെറുകിട പദ്ധതികളാണ് അഭികാമ്യമെന്നും ജനകീയ കൂട്ടായ്മയിലൂടെ ഇത്തരം പദ്ധതികള്‍ രൂപപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്‍കിട പദ്ധതികള്‍ക്ക് സംസ്ഥാനത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങളും എതിര്‍പ്പുമുണ്ട്. ചെറുകിട പദ്ധതികളിലൂടെ വൈദ്യുതി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അടുത്ത അഞ്ചു വര്‍ഷം ദക്ഷിണേന്ത്യയിലെ ലോഡ് ഷെഡിങില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയും കേന്ദ്രം നല്‍കുന്ന വൈദ്യുതിയും കഴിച്ച് 700 മെഗാവാട്ട് വൈദ്യുതി സംസ്ഥാനം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നുണ്ട്. ഇതിനായി 25 വര്‍ഷക്കാലത്തേക്ക് കാരറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങള്‍ സ്വമേധായ ഉപഭോഗം കുറക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

കെഎസ്ഇബി ചെയര്‍മാന്‍ എം ശിവശങ്കരന്‍, അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിജ സെബാസ്റ്റ്യന്‍, തോമസ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, അഡ്വ. മാര്‍ഗരറ്റ് ജോസ്, ബെന്നിഫിലിപ്പ്, മേരിരജി, ഫാ. ഡയസ് തുരുത്തിപ്പള്ളി, പി സി ജോസ്, ജോസ് നരിമറ്റം, അഡ്വ. കെ എ ഫിലിപ്പ്, ചീഫ് എന്‍ജിനീയര്‍ പി സുചിത്ര സംസാരിച്ചു.
അതേസമയം, ബാരാപോള്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാറിനു ലഭിച്ചത് 10 കോടി രൂപയുടെ നേട്ടം. കെഎസ്ഇബിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പദ്ധതിയുടെ നിര്‍മാണത്തിനു 136 കോടി രൂപയാണു അടങ്കല്‍ തുകയെങ്കിലും 126 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ്, 15 ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് എന്‍ട്രി സര്‍വീസും പ്രഖ്യാപിച്ചു.
15 പേര്‍ക്ക് 10000 രൂപ വീതം പാരിതോഷികവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it