kannur local

ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി 29ന് കമ്മീഷന്‍ ചെയ്യും

ഇരിട്ടി: ജില്ലയിലെ ആദ്യത്തെ വൈദ്യുത പദ്ധതിയായ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി 29ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ ചെയ്യും. മലയോര പഞ്ചായത്തായ അയ്യന്‍കുന്നിനെയും കുടക് ജില്ലയിലെ മാക്കൂട്ടം വനമേഖലയേയും വേര്‍തിരിക്കുന്ന ബാരാപോള്‍ പുഴയിലാണ് പദ്ധതി.
15 മെഗാവാട്ട് ആണ് പദ്ധതിയുടെ ഉല്‍പാദനശേഷി. പൂര്‍ണമായും കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ബാരാപോ ള്‍ പദ്ധതിക്ക് 138.22കോടിയാണ് നിര്‍മാണ ചെലവ്. കേരളത്തില്‍ അഞ്ചുമുതല്‍ 25 മെഗാവാട്ട് ശേഷിയുള്ള 12ഓളം മിനി ജലവൈദ്യുത പദ്ധതികളില്‍ ഏറ്റവും വലുതാണ് 15മെഗാവാട്ട് ശേഷിയുള്ള ബാരാപോള്‍.
പുഴയില്‍ തടയണ കെട്ടി വെള്ളത്തിന്റെ സ്വഭാവിക ഒഴുക്കിനെ തടഞ്ഞുനിര്‍ത്താതെയുള്ള കെഎസ്ഇബിയുടെ ആദ്യപദ്ധതിയാണ് ബാരാപോള്‍. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ നിന്നുമായി പ്രതി വര്‍ഷം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കാന്‍ ട്രെഞ്ച് വിയര്‍ സംവിധാനത്തിലുള്ള കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണ് ബാരാപോളിലേത്.
തടാകത്തിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5.—8മീറ്റര്‍ വീതിയും 5മീറ്റര്‍ ആഴവുമുള്ള കനാല്‍ വഴി പ്രവേശിക്കുന്ന ജലത്തിലെ ചെളിയും മണലും മറ്റുമാലിന്യങ്ങളും നീക്കം ചെയ്ത ശേഷം 2,89കിലോമീറ്റര്‍ നീളത്തില്‍ ട്രപ്പിസോയിഡര്‍ ആകൃതിയിലുള്ള കനാലിലൂടെ ഫോര്‍ബേ ടാങ്കിലേക്ക് പ്രവേശിക്കുന്നു. 46.6 ലക്ഷം ലിറ്റര്‍ ശേഷിയുണ്ട് ഈ ടാങ്കിന്. ഫോര്‍ബേ ടാങ്കില്‍ നിന്നും പെന്‍സ്റ്റോക്ക് പൈപ്പ് വഴി ജലം പവര്‍ ഹൗസിലെത്തുന്നു. ഫോ ര്‍ബേ ടാങ്കില്‍ അധികമായി എത്തുന്ന ജലത്തെ തിരിച്ച് പുഴയിലേക്ക് തന്നെ വിടുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മൂന്ന് ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളുംപുഴയോരത്ത് നിര്‍മിച്ച പവര്‍ഹൗസിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് ശേഷമുള്ള ജലം തിരിച്ച് ബാരാപോള്‍ പുഴയില്‍ തന്നെ എത്തും. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കുന്നോത്ത് 110കെവി സബ്‌സ്‌റ്റേഷനിലാണ് സംഭരിക്കുക. ജലവൈദ്യുതിയും സൗരോ ര്‍ജ്ജ് വൈദ്യുതിയും ലഭിക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ബാരാപോളിന് സ്വന്തമാവുകയാണ്. പദ്ധതി പ്രദേശത്തുനിന്നും മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജം ലഭിക്കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചുകഴിഞ്ഞു.—
കേന്ദ്ര പരമ്പരോതര ഊര്‍ജ്ജ മന്ത്രലയത്തിന് കീഴില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ്ജ പദ്ധതിക്ക് 27കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാരാപോള്‍ പദ്ധതിയുടെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാലുകളുടെ ഇരുവശങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കെല്‍ട്രോണിനാണ് നിര്‍മാണ ചുമതല. മൂന്നുമാസംകൊണ്ട് ഇതിന്റെ പ്രവര്‍ത്തനവും പൂര്‍ത്തിയാവും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിയുടെ നിര്‍മാണ പ്രവ്യത്തി തുടങ്ങിയത്.
Next Story

RELATED STORIES

Share it