kannur local

ബാരാപോളില്‍ കൂറ്റന്‍പാറ വീണ് സൗരോര്‍ജ പാനലുകള്‍ തകര്‍ന്നു

ഇരിട്ടി: ബാരാപോളിലെ സൗരോര്‍ജ്ജ പാനലിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് ഇളകി വീണ് 25ഓളം സൗരോര്‍ജ പാനലുകള്‍ തകര്‍ന്നു. റോഡ് നിര്‍മാണ പ്രവൃത്തിക്കിടെയാണ് കുന്നിന്‍ മുകളില്‍ നിന്നു കൂറ്റന്‍പാറകള്‍ താഴേക്കു പതിച്ചത്.
ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിയുടെ കാനാലിന് മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനലുകളാണ് തകര്‍ന്നത്. ജലവൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്കിന്റെയും ടാങ്കിന്റെയും സമീപത്ത് കനാലിനു മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ക്ക് മുകളിലാണ് പാറ പതിച്ചത്. വലിയ പറകളിലൊന്ന് പനലിനു മുകളില്‍ തങ്ങിനില്‍ക്കുകയാണ്. ഇന്നലെ രാവിലെയാണ് സംഭവം. റോഡ് നിര്‍മാണ പ്രവൃത്തിക്കിടെയാണ് കുന്നിന്‍ മുകളില്‍ നിന്നു കൂറ്റന്‍പാറകള്‍ താഴേക്ക് പതിച്ചെതെന്നാണ് സൂചന. നേരത്തെയും ഇത്തരത്തില്‍ പാറകള്‍ വീണ് പാനലുകള്‍ തകര്‍ന്നിരുന്നു. പദ്ധതി പ്രദേശത്തിനു ഭീഷണിയാവുന്ന തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ നടപടി ഉണ്ടായിട്ടില്ല. 15 മെഗാവാട്ട്  ശേഷിയുള്ള ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിക്കൊപ്പം തന്നെ സൗരോര്‍ജ പാനല്‍ ഉപയോഗിച്ചും ഇവിടെ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിനായി കനാലിനു മുകളിലായി 4 കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിനു സൗരോര്‍ജ പാനലാണ് സ്ഥാപിച്ചിരിക്കുന്നത്. സൗരോര്‍ജ പദ്ധതി കമ്മീഷന്‍ ചെയ്തില്ലെങ്കിലും 4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ഇവിടെ നിന്നു ഉല്‍പ്പാദിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it