ബാബ്ലി പ്രതിഷേധം: ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

ഹൈദരാബാദ്: തെലുഗുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2010ല്‍ ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് നടപടി. മഹാരാഷ്ട്രയിലെ ധര്‍മബാദ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
ചന്ദ്രബാബു നായിഡുവിനു പുറമേ പരിപാടിയില്‍ പങ്കെടുത്ത 16 പേര്‍ക്കെതിരേയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ജല—മന്ത്രി ഉമാമഹേശ്വര റാവു, സാമൂഹികക്ഷേമ മന്ത്രി ആനന്ദ് ബാബു, മുന്‍ എംഎല്‍എ ജി കമലാകരന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
ബാബ്ലി പദ്ധതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് 2010ല്‍ ചന്ദ്രബാബു നായിഡുവിനെയും കേസിലുള്‍പ്പെട്ട മറ്റുള്ളവരെയും പൂനെ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരെയും പിന്നീട് വിട്ടയച്ചു. ഇതിനെതിരേ മഹാരാഷ്ട്ര സ്വദേശി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണ് പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്ന് തെലുഗുദേശം പാര്‍ട്ടി ആരോപിച്ചു.
Next Story

RELATED STORIES

Share it