kannur local

ബാബുവിന്റെ വസതി യെച്ചൂരി സന്ദര്‍ശിച്ചു

മാഹി: പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സന്ദര്‍ശനം. ഇതിനു മുമ്പുതന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തിയിരുന്നു. രോഗബാധിതനായ ബാബുവിന്റെ സഹോദരനോടും മക്കളോടും യെച്ചൂരി വിവര—ങ്ങള്‍ തിരക്കി.
തുടര്‍ന്ന് ബാബുവിന്റെ മാതാവ്, ഭാര്യ എന്നിവരെ കാണുകയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്തു. കുടുംബത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ സഹായങ്ങളും സുരക്ഷയും അദ്ദേഹം ഉറപ്പുനല്‍കി.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, സി പി കുഞ്ഞിരാമന്‍, സി കെ രമേശന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വരവറിഞ്ഞ് നിരവധി പ്രവര്‍ത്തകരും ബാബുവിന്റെ വീട്ടിലെത്തി.
Next Story

RELATED STORIES

Share it