ബാബുവിന്റെ പേര് പറഞ്ഞത്  മറ്റൊരു മന്ത്രി പറഞ്ഞിട്ട്: ബിജു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിന്റെ പേരു പറഞ്ഞത് സംസ്ഥാനത്തെ മറ്റൊരു മന്ത്രി നിര്‍ബന്ധിച്ചിട്ടാണെന്ന് ബിജു രമേശ്. ആ മന്ത്രി ആരാണെന്ന് പറയുന്നില്ല. അതും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടുത്തണം. കൂടുതല്‍ ദ്രോഹിച്ചാല്‍ മന്ത്രിയുടെ പേരു വെളിപ്പെടുത്തുമെന്നും ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇനിയും ദ്രോഹിച്ചാല്‍ മന്ത്രിമാരുടെ വടക്കേ ഇന്ത്യയിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തും. താനും സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ല. പണം വാങ്ങിയ മറ്റു മന്ത്രിമാരുടെ പേരുകളും വെളിപ്പെടുത്താമെന്ന് താന്‍ സുകേശനോട് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സുകേശന്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തത് കൈക്കൂലിയല്ല, സംഭാവനയെന്നാണ് താന്‍ പറഞ്ഞത്. ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയും ശിവകുമാറും ആവശ്യപ്പെട്ടു. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാനുള്ള തെളിവ് തന്റെ കൈയിലുണ്ട്. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാണെന്നും ബിജു പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. 300 പേര്‍ ചേര്‍ന്നാണോ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തുന്നത്. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാനുള്ള തെളിവുകള്‍ കൈവശമുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് അഴിമതിയുടെ ഒരംശം മാത്രമാണ്. ക്രൈംബ്രാഞ്ച് ഒന്നുകില്‍ തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ അഴിമതികള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it