ബാബുവിന്റെ പക്കല്‍ 40,000 രൂപ; തീര്‍പ്പാവാന്‍ ആറു കേസുകള്‍

കൊച്ചി: തന്റെ കൈയില്‍ 40,000 രൂപയും ഭാര്യ ഗീതയുടെ പക്കല്‍ 10,000 രൂപയുമാണുള്ളതെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ ബാബുവിന്റെ സത്യവാങ്മൂലം.
വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ബാബുവിനും ഭാര്യക്കുമായി 8.18 ലക്ഷം രൂപയുടെ നിക്ഷേപവും ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ കാറുമുണ്ട്. ഭാര്യയുടെ പേരില്‍ 7,45,00 രൂപ മൂല്യമുള്ള 270 ഗ്രാം സ്വര്‍ണവും ഉണ്ട്. ബാബുവിന്റെ പേരില്‍ 81,91,000 രൂപയുടെയും ഭാര്യ ഗീതയുടെ പേരില്‍ 83,73,000 രൂപയുടെയും ഭൂമിയും കെട്ടിടങ്ങളും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ബിജു രമേശ്, എ കെ ഷാജി, ജോര്‍ജ് വട്ടുകുളം, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, പി എന്‍ ശ്രീകുമാരന്‍ നമ്പൂതിരി, ആംആദ്മി പാര്‍ട്ടി കണ്‍വീനറായിരുന്ന സാറ ജോസഫ് എന്നിവര്‍ നല്‍കിയ ആറു കേസുകള്‍ വിവിധ കോടതികളില്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it