wayanad local

ബാബുവിന്റെ കുടുംബത്തിന് യൂത്ത്‌ലീഗ് ധനസഹായം നല്‍കും

കോഴിക്കോട്: റിസര്‍വോയറില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും അറിയിച്ചു.
സാമൂഹിക സേവനം സഹജീവികള്‍ക്കുള്ള സമര്‍പ്പണമാണെന്ന ലക്ഷ്യവുമായി യൂത്ത് ലീഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ സമാഹരിച്ച ഷെയ്ഡ് പദ്ധതിയില്‍ നിന്നാണ് ഈ തുക നല്‍കുകയെന്ന് അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it