Flash News

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം
X


ലക്‌നോ: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെ 12 മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേ കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ പ്രത്യേക കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അദ്വാനിക്ക് പുറമെ ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ കേസിലെ പ്രതികളായ 12 നേതാക്കള്‍ക്കും ജാമ്യം ലഭിച്ചു. ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം. ലക്‌നോ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതിയുടെ നിര്‍ദേശമനുസരിച്ച് ബിജെപി നേതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലാണ് നടപടി.


[related]
Next Story

RELATED STORIES

Share it