Flash News

ബാബരി മസ്ജിദ്: ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി

ബാബരി മസ്ജിദ്: ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി
X


അയോധ്യ: ബാബരി മസ്ജിദ് കേസില്‍ ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ബാബരി ആക്ഷന്‍ കമ്മിറ്റി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രീ ശ്രീ രവിശങ്കറുമായി നിര്‍മോഹി അഖാഡയും ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
രവിശങ്കറിന് തന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് മുമ്പൊരിക്കല്‍ അദ്ദേഹത്തിന്റെ മധ്യസ്ഥന്‍ തന്നെ വിളിച്ചിരുന്നതായി ബാബരി ആക്ഷന്‍ കമ്മിറ്റി അംഗം ഹാജി മെഹബൂബ് പറഞ്ഞു. എന്നാല്‍ തങ്ങളോട് ഇതുവരെ സംസാരിക്കുകയോ സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ഹിന്ദു പ്രതിനിധികളുമായി അവര്‍ സംസാരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. സംസാരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ താന്‍ തയ്യാറാണെന്നും
ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it