Alappuzha local

ബാബരി മസ്ജിദ്: വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം -ജനതാദള്‍ എസ്

ആലപ്പുഴ: ബാബരി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ കുറ്റത്തിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ജനതാദള്‍ എസ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര ചരിത്രത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ച കുറ്റത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. സംഘപരിവാര്‍ ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനമായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കല്‍ എന്ന് ജനതാദള്‍ (എസ്) നേതാവ് ഹസന്‍ എം പൈങ്ങാമഠം അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാബരി ഓര്‍മദിന സമ്മേളനം ജില്ലാ കമ്മിറ്റി ഓഫിസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം വൈസ് പ്രസിഡന്റ് എസ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. പിജെ കുര്യന്‍, ഷൈബു കെ ജോണ്‍, ജി ശിവകുമാര്‍ ,റ്റിഎം സുബാഷ് ,മുഹമ്മദ് റിയാസ്, പിഎ സജീവ്, എച്ച് നൗഷാദ്, ആശാ ഹരി, ബിജു പുറക്കാട് , സനില്‍കുമാര്‍ കളര്‍കോട്, കെ.മണിലാല്‍, ജഗന്നാഥ് ജി കുന്നശ്ശേരില്‍ സംസാരിച്ചു.
ബാബരി മസ്ജിദ് അനുസ്മരണം
അരൂര്‍: എസ്ഡിപിഐ അരൂര്‍ മണ്ഡലം കമ്മിറ്റി ബാബരി മസ്ജിദ് അനുസ്മരണവും സായാഹ്ന ധര്‍ണയും സങ്കടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രാജ്ഷാ ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. നൈനാ ചാവടി, ലൈസ് ചന്തിരൂര്‍, തൗഫീക്ക് അലി, മുഹമ്മദ് ജാബിര്‍, യഹിയ വടുതല  സംസാരിച്ചു.
Next Story

RELATED STORIES

Share it