ബാബരി മസ്ജിദ്: രാജ്യമെങ്ങും പ്രതിഷേധ പരിപാടികള്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 23ാം വാര്‍ഷികമായ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ നടന്നു. എസ്ഡിപി ഐ, ലോക്‌രാജ് സംഘടന്‍, കമ്മ്യൂണിസ്റ്റ് ഗദ്ദര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി, സിഖ് ഫോറം, വെല്‍ഫയര്‍ പാര്‍ട്ടി, സിപിഐ(എംഎല്‍), ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്നീ പാര്‍ട്ടികള്‍ ഒരുമിച്ചാണ് പ്രതിഷേധ പരിപാടികള്‍ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നലെ ഐക്യ ദിനമായി ആചരിച്ചു. തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ് എംപി അടക്കം പ്രമുഖര്‍ സംബന്ധിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘപരിവാര നേതാക്കളെ ജയിലിലടയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. പോപുലര്‍ ഫ്രണ്ട് ദേശീയ ഖജാഞ്ചി മുഹമ്മദ് ഖാലിദ് റഷാദി, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ നേതാവ് സഫറുല്‍ ഇസ്‌ലാം ഖാന്‍, ദലിത് നേതാവ് മുല്‍ചന്ദ്, പ്രഫ. ശംസുല്‍ ഇസ്‌ലാം സംബന്ധിച്ചു. സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it