wayanad local

ബാബരി മസ്ജിദ്: പ്രതിഷേധ ധര്‍ണ നടത്തി

മാനന്തവാടി: രാജ്യത്തിന്റെ മതേതരത്വത്തെയും സകലസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി 1992 ഡിസംബര്‍ ആറിന് ആര്‍എസ്എസുകാര്‍ തച്ചുതകര്‍ത്ത ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കുണ്ടാല ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ ഭരണഘടനയുടെ തകര്‍ച്ചയാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ മുറിവുണങ്ങണമെങ്കില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടണം.
പുനര്‍നിര്‍മാണത്തിലൂടെ മാത്രമേ രാഷ്ട്രം പുനസ്ഥാപിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഖജാഞ്ചി ടി പോക്കര്‍, മണ്ഡലം പ്രസിഡന്റ് എം ടി കുഞ്ഞബ്ദുല്ല, സെക്രട്ടറി ഷമീര്‍ പിലാക്കാവ്, ഫസലുറഹ്മാന്‍, അലി പടിക്കല്‍കണ്ടി, അലി ഐനിക്കല്‍, എം ടി സജീര്‍, നൗഫല്‍ പഞ്ചാരക്കൊല്ലി, സുബൈര്‍, ഫൈസല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it