palakkad local

ബാബരി മസ്ജിദ് പുനര്‍ നിര്‍മാണം മാത്രമാണ് നീതി: എസ്ഡിപിഐ

പാലക്കാട്: നാല് നൂറ്റാണ്ടിലധികം കാലം വിശ്വാസികള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കല്‍ മാത്രമാണ് നീതിയെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇ എസ് കാജാ ഹുസൈന്‍. രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം എന്ന തലക്കെട്ടില്‍ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്ജിദ് തകര്‍ത്തവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതില്‍ കാലതാമസം വന്നുകൊണ്ടിരിക്കുമ്പോഴും സ്ഥലത്തിന്റെ ഉടമസ്ഥത തര്‍ക്കം ചര്‍ച്ച ചെയ്യുന്നത് ആര്‍എസ്ആസ് താല്‍പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പത്ത് കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. പാലക്കാട് മുനിസിപ്പാലിക്ക് മുന്‍വശം നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയില്‍ ജില്ലാ ട്രഷറര്‍ മജീദ് കെ എ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ബാരി, സിദ്ദിഖ് തോട്ടിന്‍്കര, അശ്‌റഫ് കരുമ്പുള്ളി, ബഷീര്‍ മൗലവി സംസാരിച്ചു. കൊപ്പത്ത് പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, ഷൊര്‍ണ്ണൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ഒറ്റപ്പാലം മുരിക്കുംപറ്റ എ വൈ കുഞ്ഞിമുഹമ്മദ്, മണ്ണാര്‍ക്കാട് കോട്ടോപ്പാടം ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ചിറ്റൂരില്‍ ഒ എച്ച് ഖലീല്‍, നെന്മാറയില്‍ അഷ്‌റഫ് കെ പി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ഉദ്ഘാടനം ചെയ്തു. ഷരീഫ് തൃക്കടീരി, എസ് കെ കാദര്‍, ഹംസ, അക്ബര്‍, നൗഷാദ്, മുഹമ്മദലി സംസാരിച്ചു.
Next Story

RELATED STORIES

Share it