Kottayam Local

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക' എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്

ഈരാറ്റുപേട്ട: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ   നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തും. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് ഉദ്ഘാടനം ചെയ്യും.മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സുബൈര്‍ വെള്ളാപ്പള്ളി,മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കീഴേടം, എസ്ഡിടിയു മേഖല പ്രസിഡന്റ് സഫീര്‍ കുരുവനാല്‍,നഗരസഭാ കൗണ്‍സിലര്‍ ബിനു നാരായണന്‍, തീക്കോയി ഗ്രാമപ്പഞ്ചായത്തംഗം കെ കെ പരികൊച്ച് എന്നിവര്‍ സംസാരിക്കും.
കാഞ്ഞിരപ്പള്ളി:ബാബരി മസ്ജിദ് പുനര്‍നിമിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സായാഹ്ന ധര്‍ണ പാറത്തോട് ടൗണില്‍ ഇന്ന് നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന ധര്‍ണ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്യും.എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ യു അലിയാര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലം സെക്രട്ടറി നജീബ് മാളിയ്ക്കപാറ, എസ്ഡിപിഐ പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീര്‍ പാറയ്ക്കല്‍, സെക്രട്ടറി സെയ്ദ് മുക്കാലി തുടങ്ങിയവര്‍ സംസാരിക്കും. ധര്‍ണയില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it