Flash News

ബാബരി മസ്ജിദ് തകര്‍ത്ത കേസ്‌വിധി മതേതരത്വത്തിന്റെ ഭാവിയെക്കുറിച്ച ആശങ്കകള്‍ മാറ്റുന്നതെന്ന് എം എം ഹസന്‍



കൊച്ചി: മതേതരത്വത്തിന്റെ ഭാവിയെക്കുറിച്ചുള്ള മുഴുവന്‍ ആശങ്കകളും മാറ്റുന്ന വിധിയാണ് ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി നടത്തിയിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ കല്യാണ്‍സിങും ഉമാഭാരതിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ കാവലാളാകേണ്ടവര്‍ മതേതരത്വത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇതിനേറ്റ തിരിച്ചടിയാണ് കോടതിവിധി. ഈ വിധിയില്‍ കോണ്‍ഗ്രസ്സിന് അഭിമാനവും പ്രത്യാശയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ടി ആസഫലി, ഡോ. എം ആര്‍ തമ്പാന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ പി ധനപാലന്‍, എന്‍ വേണുഗോപാല്‍, എ പി ടി തോമസ്, അന്‍വര്‍ സാദത്ത്, വി പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി,  സൗമിനി ജയിന്‍, ലാലി വിന്‍സെന്റ്, വല്‍സല പ്രസന്നകുമാര്‍, അബ്ദുല്‍ മുത്തലിബ്, എം പ്രേമചന്ദ്രന്‍,  രാജു, ജയ്‌സണ്‍ ജോസഫ്, ജോണ്‍, മാത്യു , മുഹമ്മദ് ഷിയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it