Flash News

ബാബരി മസ്ജിദ് തകര്‍ത്ത കേസ്‌വിധി : നീതിന്യായത്തില്‍ വിശ്വാസം വര്‍ധിച്ചു



കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി-സംഘപരിവാര നേതാക്കള്‍ക്കെതിരേയുള്ള ഗൂഢാലോചനക്കുറ്റം സുപ്രിംകോടതി പുനഃസ്ഥാപിച്ച നടപടി കോടതിയിലുള്ള ജനവിശ്വാസം വര്‍ധിപ്പിച്ചതായി ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അഡ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കളെ വിചാരണ ചെയ്യണമെന്ന സുപ്രിംകോടതി ഉത്തരവ് ന്യൂനപക്ഷങ്ങള്‍ക്ക് കോടതികളോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും സംഘപരിവാര ശക്തികള്‍ക്കും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it