kannur local

ബാബരി മസ്ജിദ് തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ട്: നാടെങ്ങും പ്രതിഷേധം

കണ്ണൂര്‍: സംഘപരിവാര ശക്തികള്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാക്കി ബാബരി മസ്ജിദ് തകര്‍ത്തതിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ഫാഷിസ്റ്റ് വാഴ്ചയുടെ ഓര്‍മകള്‍ പുതുക്കി നാടെങ്ങും പ്രതിഷേധ ദിനാചരണം. എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ മണ്ഡലംതലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി. കണ്ണൂര്‍ കാള്‍ടാക്‌സില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.
എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം എ ആസാദ്, ആഷിഖ് അമീന്‍ സംസാരിച്ചു. തലശ്ശേരിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ്, റാസിഖ് തലശ്ശേരി സംസാരിച്ചു.
പെരിങ്ങത്തൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പെരിങ്ങത്തുരില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ഹാറൂണ്‍ കടവത്തൂര്‍, മനാഫ്, റാസിഖ് മാസ്റ്റര്‍ സംസാരിച്ചു.
തളിപ്പറമ്പില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് സംസാരിച്ചു.
അഴീക്കോട് മണ്ഡലം ധര്‍ണ പുതിയതെരുവില്‍ ജില്ലാ സെക്രട്ടറി സുഫീറ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍, മണ്ഡലം സെക്രട്ടറി ടി കെ നവാസ്, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് റിഷാദ് കാട്ടാമ്പള്ളി സംസാരിച്ചു. ടാക്‌സി സ്റ്റാന്റില്‍ കൊളാഷ് പ്രദര്‍ശനവും നടത്തി. പേരാവൂര്‍ മണ്ഡലത്തില്‍ കാക്കയങ്ങാട് ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റാഷിദ് ആറളം, മുഹമ്മദ് കാപ്പുംകടവ് സംസാരിച്ചു.
എടക്കാട് ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മടം മണ്ഡലം കമ്മിറ്റി എടക്കാട് ബസാറില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ് അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ടി സി നിബ്രാസ്, ഷംസീര്‍ മമ്മാക്കുന്ന്, ഫൈസല്‍ പൊതുവാച്ചേരി സംസാരിച്ചു.
പഴയങ്ങാടിയില്‍ ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടിയില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് വളപട്ടണം ഡിവിഷന്‍ പ്രസിഡന്റ് എ പി മഹ്മൂദ്, മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറി എം കെ ഉനൈസ്, മാടായി പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ്, മണ്ഡലം സെക്രട്ടറി കെ അസ്ഹദ് സംസാരിച്ചു.
മട്ടന്നൂരില്‍ മണ്ഡലം കമ്മിറ്റി മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ നടത്തിയ ധര്‍ണ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി സി റസാഖ് അധ്യക്ഷത വഹിച്ചു. ഷമീര്‍ നെല്ലൂന്നി, എ വി മുനീര്‍ സംസാരിച്ചു.
ഇരിട്ടി: മുസ്‌ലിംലീഗ് ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാഷിസത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് യു പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം എം മജീദ്, സി എ ലത്തീഫ്, വി എം മുഹമ്മദ്, സമീര്‍ പുന്നാട്, പി പി അബ്ദുല്‍ ഖാദര്‍ ഹാജി, കെ എ മുസ്തഫ, എന്‍ കെ ഷറഫുദ്ദീന്‍, എം വി അബ്ദുര്‍റഹ്മാന്‍, കെ വി നൗഷാദ്, സി കെ അശ്‌റഫ്, ഫവാസ് പുന്നാട് സംസാരിച്ചു.
കണ്ണൂര്‍: സേട്ട് സാഹിബ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മതേതര സംരക്ഷണ സദസ്സ് നടത്തി. സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍ ഉദ്ഘാടനം ചെയ്തു. കെ വി സലീം അധ്യക്ഷത വഹിച്ചു. അശോകന്‍ കുറ്റിക്കോല്‍, അശ്‌റഫ് പുന്നക്കല്‍, ഖാദര്‍ സിറ്റി, റഹീം തളാപ്പ് സംസാരിച്ചു.
വളപട്ടണം: ബാബരി മസ്ജിദ് ധ്വംസന അനുസ്മരണത്തിന്റെ ഭാഗമായി   വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റി ഫാഷിസ്റ്റ്‌വിരുദ്ധ സംഗമം നടത്തി. വളപട്ടണം ടോള്‍ ബൂത്തില്‍ ജില്ലാ സെക്രട്ടറി ബെന്നി ഫര്‍ണാണ്ടസ്ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം മധു കക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍ എം കോയ അധ്യക്ഷത വഹിച്ചു. സലാം ഹാജി, മഅ് റൂഫ് സംസാരിച്ചു.
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാജിദ സജീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. സി മുഹമ്മദ് ഇംതിയാസ്, സി പി രഹന, എം സി അബ്ദുല്‍ ഖല്ലാക് സംസാരിച്ചു. കെ അബ്ദുല്‍ അസീസ്, ഹാഷിം മാങ്ങാടന്‍, ടി കെ ജംഷീറ, അസീസ് ചൊവ്വ, വി അബ്ദുര്‍റസാഖ്. നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it