ernakulam local

ബാബരി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ: എസ്ഡിപിഐ

പെരുമ്പാവൂര്‍: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമവിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വ്യക്തമായ പിന്തുണയുണ്ടായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആരോപിച്ചു. ബാബരിയുടെ തകര്‍ച്ചയുടെ കാല്‍നൂറ്റാണ്ട് തികയുന്ന വേളയില്‍ കോണ്‍ഗ്രസ് ആചരിക്കുന്ന മതേതരത്വദിനവും സിപിഎമ്മിന്റെ കരിദിനവുംവെറും കാപട്യാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിലാണ് മസ്ജിദുമായി ബന്ധപ്പെട്ട പ്രധാന നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളത്. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസിന്റെ തറവാട്ടില്‍ രാമശിലാന്യാസത്തിനുള്ള ഇഷ്ടികകളുടെ പൂജയും നടന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നിട്ടും ഇരുപാര്‍ട്ടികളും മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും മൊത്തവ്യാപാരം ഏറ്റെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പ്രഫ.എന്‍ എ അനസ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് ബാബിയ ടീച്ചര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തോമസ് കെ ജോര്‍ജ്, പിഡിപി മണ്ഡലം പ്രസിഡന്റ് ടി കെ ബഷീര്‍, ഭൂസമരസമിതി കണ്‍വീനര്‍ ബാബു വേങ്ങൂര്‍, എസ്ഡിടിയു മേഖല പ്രസിഡന്റ് യൂസഫ് ചാമക്കാടി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷന്‍ സെക്രട്ടറി സെയ്തുമുഹമ്മദ് മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് വില്‍സണ്‍ പാലയ്ക്കാപ്പിള്ളി, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എം എ ഷിഹാബ് സംസാരിച്ചു.
Next Story

RELATED STORIES

Share it