ബാബരി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ സഹായത്തോടെ

ബാബരി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ സഹായത്തോടെ
X


ന്യൂഡല്‍ഹി:  ബാബരി മസ്ജിദ് തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സഹായത്തോടെ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയും മുന്‍ എംപിയുമായ രാംവിലാസ് വേദാന്തിയുടേതാണ് വെളിപ്പെടുത്തല്‍. പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന തങ്ങളുടെ അഭ്യര്‍ഥന റാവു അംഗീകരിച്ചുവെന്നും അതുകൊണ്ട് തടസ്സങ്ങളില്ലാതെ പൊളിക്കാന്‍ പറ്റിയെന്നും വേദാന്തി പറഞ്ഞു. 1992 ഡിസംബര്‍ അഞ്ചിന് രാത്രി 11 മണിക്ക് നരസിംഹറാവു തന്നെ വിളിച്ച് എന്താണു നാളെ സംഭവിക്കാന്‍ പോവുന്നതെന്ന് ചോദിച്ചു. പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍നിന്നു കര്‍സേവകര്‍ പിറകോട്ടുപോവില്ലെന്ന് താന്‍ മറുപടി നല്‍കി. എന്തു സഹായമാണ് ചെയ്യേണ്ടതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ചോദ്യം. തടയാന്‍ സൈന്യത്തെ അയക്കരുതെന്നും തങ്ങള്‍ പള്ളി പൊളിച്ചോളാമെന്നും പറഞ്ഞു. റാവു ഇക്കാര്യം സമ്മതിക്കുകയും പാലിക്കുകയും ചെയ്തുവെന്നും വേദാന്തി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ദിവസങ്ങള്‍ക്കുമുമ്പാണ് വേദാന്തി ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെ കൂടാതെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി എല്‍ ശര്‍മ, ധര്‍മദാസ് എന്നിവര്‍ക്കു ലഖ്‌നോ കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്നു നടക്കും. അഡ്വാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയ നടപടി തിരുത്താനും രണ്ടു കോടതിയിലായി കിടക്കുന്ന കേസുകള്‍ ഏകീകരിക്കാനും ദൈനംദിന വിചാരണ നടത്താനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസ് വിചാരണ നടക്കുമ്പോള്‍ ഒരു പ്രോസിക്യൂഷന്‍ സാക്ഷിയെങ്കിലും ഹാജരാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സിബിഐയോടും നിര്‍ദേശിച്ചു. അതോടൊപ്പം വിധി പറയും വരെ വാദം കേട്ട ജഡ്ജിയെ മാറ്റരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it