malappuram local

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വര്‍ഷം: പ്രതിഷേധദിനം ആചരിച്ചു

മലപ്പുറം: രാജ്യം അപമാനിക്കപ്പെട്ടതിന്റെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ ബാബരി മസ്ജിദ് രക്തസാക്ഷിത്വത്തിന്റെ 25ാം വര്‍ഷികത്തില്‍ എസ്ഡിപിഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധ ധര്‍ണ നടത്തി. കാളികാവില്‍ ജില്ലാ സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട് അധ്യക്ഷത വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ ജില്ലാ പ്രസിഡന്റ് സജ്ജാദ് വാണിയമ്പലം, വുമന്‍ ഇന്ത്യാ മൂവ്‌മെമെന്റ് ജില്ല പ്രസിഡന്റ് കെ ആരിഫ, കുഞ്ഞാപ്പ പുന്നക്കാട് സമദ് പൂല്ലൂര്‍ സംസാരിച്ചു. ടി കെ ഉബൈദുല്ല, മുജീബ് പൊത്തം കോടന്‍, കെ മൊയ്തീന്‍ നജീബ് കോട്ടാല സമീം വണ്ടൂര്‍ ധര്‍ണയ്ക്കു നേതൃത്വം നല്‍കി. പുഴക്കാട്ടിരിയില്‍ ജില്ല സെക്രട്ടറി പി ഹംസ ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം പ്രസിഡന്റ് നാസര്‍ മങ്കട അധ്യക്ഷത വഹിച്ചു. സുജീര്‍ അരിപ്ര, എന്‍ ടി ശിഹാബ്, ശിഹാബ് പനങ്ങാങ്ങര സംസാരിച്ചു. പെരിന്തല്‍മണ്ണയില്‍ ജില്ലാ കമ്മിറ്റി അംഗം ഡോ. സി എച്ച് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ അരക്കുപറമ്പ്, ഇസ്മായില്‍ കട്ടുപ്പാറ സംസാരിച്ചു. മഞ്ചേരിയില്‍ മണ്ഡലം പ്രസിഡന്റ് അക്ബര്‍ പാണ്ടിക്കാട് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം അഷ്‌റഫ് ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഓവുങ്ങല്‍ അബ്ദുര്‍കരീം, വല്ലാഞ്ചിറ ലത്തീഫ്, തരകന്‍ അബ്ദുല്‍അസീസ് സംസാരിച്ചു. എടക്കരയില്‍ ജില്ലാ കമ്മറ്റി അംഗം ഉസ്മാന്‍ കരുളായി ഉദ്ഘടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് നിലമ്പൂര്‍, മുജീബ് എടക്കര, ഹുസൈന്‍ വള്ളിക്കാടന്‍, ശിഹാബുദ്ധീന്‍ മൗലവി, ബഷീര്‍, ശറഫുദ്ധീന്‍ തണ്ണിക്കടവ്, മുജീബ് സംസാരിച്ചു. കൊണ്ടോട്ടി കൊടിമരത്ത് ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉല്‍ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി പി റഫീഖ് പുളിക്കല്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രതിനിധി മുഹമ്മദ് നദ്‌വി, എസ്ഡിടിയു പ്രതിനിധി ഫൈസല്‍ ആനപ്ര, കൊണ്ടോട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി അബ്ദുല്‍ ഹക്കീം, എം എ ഖാദര്‍, ജവാദ് പെരിയമ്പലം സംസാരിച്ചു. മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്ത് അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷൗക്കത്ത് മുത്തന്നൂര്‍, ഉമ്മുഹബീബ മങ്കട, ഹാമിദ് തങ്ങള്‍ പാണക്കാട്, ഷബീറലി കുട്ടിലങ്ങാടി, ടി സിദ്ധീഖ്, അഹമദ് നിഷാദ് കെ എം  സംസാരിച്ചു.
Next Story

RELATED STORIES

Share it