ബാബരി മസ്ജിദ് കേസ്: വിധി പുനപ്പരിശോധിക്കണമെന്ന് ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ബാബരി മസ്ജിദ് അനുബന്ധ കേസില്‍ ഇപ്പോഴത്തെ സുപ്രിംകോടതി വിധി ഭരണഘടനയുടെ 14, 15, 19 അനുഛേദങ്ങളുടെ ലംഘനവും തുല്യരില്‍ തുല്യത എന്ന ആശയത്തെ ഹനിക്കുന്നതും വിവേചനപരവും ആണെന്നും അതിനാല്‍ വിധി പുനപ്പരിശോധിക്കണമെന്നും ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സാംസ്‌കാരിക ധാര്‍മികതയുടെ അടിത്തറ തകര്‍ക്കുന്നതാണു വിവാഹേതര ലൈംഗികബന്ധം കുറ്റകൃതൃമല്ലെന്ന കണ്ടെത്തലെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എ ഖമറുദ്ദീന്‍ മൗലവി സംസാരിച്ചു
Next Story

RELATED STORIES

Share it