Flash News

ബാബരി മസ്ജിദ് കേസ് : അദ്വാനിയും ജോഷിയും ഉമാഭാരതിയും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

ബാബരി മസ്ജിദ് കേസ് : അദ്വാനിയും ജോഷിയും ഉമാഭാരതിയും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി
X


ലഖ്‌നൗ : ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ലഖ്‌നൗവിലെ സിബിഐ കോടതി നിര്‍ദേശിച്ചു. സ്‌പെഷ്യല്‍ സിബിഐ ജഡ്ജി എസ് കെ യാദവിന്റേതാണ് നടപടി. പ്രായം കണക്കിലെടുത്ത് ദിവസേന വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി  യാത്രകള്‍ നടത്തേണ്ടതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉമാ ഭാരതിയും അപേക്ഷിച്ചിരുന്നു. എപ്പോള്‍ വിളിച്ചാലും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ മൂന്നുപേരുടേയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കഴിഞ്ഞാഴ്ച കോടതി  ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
Next Story

RELATED STORIES

Share it