Kottayam Local

ബാബരി മസ്ജിദ്: എസ്ഡിപിഐ സായാഹ്ന ധര്‍ണ നാളെ

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സായാഹ്ന ധര്‍ണ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നാളെ വൈകീട്ട് അഞ്ചിന് നടക്കും. പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അശറഫ് ആലപ്ര അധ്യക്ഷത വഹിക്കുന്ന ധര്‍ണയില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നജീബ് പുത്തൂര്‍, സെക്രട്ടറി ഷിജാസ് ബഷീര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പട്ടിമറ്റം, സെക്രട്ടറി വി എസ് അഷ്‌റഫ്, വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഴൂര്‍, ഹാരിസ് ചാമപതാല്‍, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ പത്തനാട്, അജീബ് കാരമല സംസാരിക്കും.
Next Story

RELATED STORIES

Share it