kozhikode local

ബാബരി ദിനത്തില്‍ സംഘര്‍ഷ നീക്കവുമായി വിഎച്ച്പി

വടകര : ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. വിശ്വാസികള്‍ പ്രാര്‍ത്ഥന ദിനമായും രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ പ്രതിഷേധ, കരിദിനമായൊക്കെ ആചരിക്കുന്ന ഇന്ന് വടകരയില്‍ സ്വാഭിമാന്‍ റാലി നടത്തുമെന്നുള്ള വിഎച്ച്പിയുടെ പ്രഖ്യാപനവും പോസ്റ്ററമാണ് ആശങ്കയ്ക്ക് ഇടവരുത്തിയത്.
വിശ്വ ഹിന്ദു പരിഷത്ത് വടകര ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാബരി ദിനം സ്വാഭിമാന റാലി നടത്താനുള്ള നീക്കത്തിന് പിന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ട്.
വിഎച്ച്പി പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ പുറത്ത് വിട്ടിട്ടുമില്ല. അതേസമയം വിഎച്ച്പിയുടെ ഇന്നത്തെ പരിപാടി പ്രകോപനത്തിനും സംഘര്‍ഷത്തിനും ഇടയാക്കുമെന്ന് രഹസ്യാന്വേഷണം വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് അനുമതിയോടെ ഇന്ന് വിഎച്ച്പി പരിപാടി നടന്നാല്‍ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കും. ബാബരി ദിനത്തില്‍ വിദ്വേഷമുണ്ടാക്കാനുള്ള വിഎച്ച്പി നീക്കത്തിനെതിരെ പോപുലര്‍ ഫ്രണ്ട്, ആര്‍എംപിഐയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവിധ കോണികളില്‍ നിന്നും ഉയര്‍ന്നു വന്ന ആവശ്യത്തെ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it