ബാബരി ദിനം: ഹൈക്കോടതിയില്‍ പോപുലര്‍ ഫ്രണ്ട് ഹരജി



മധുര: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറിന് റാലികളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഏകാംഗ ബെഞ്ച് നേരത്തേ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എസ് മണികുമാര്‍, സി ടി ശെല്‍വം എന്നിവരടങ്ങിയ ബെഞ്ച് ഹരജി നാളെ പരിഗണിക്കും.  സംഘടനയുടെ മധുര ജില്ലാ പ്രസിഡന്റ് ഷാഹുല്‍ ഹമീദാണ് ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it